പാകിസ്ഥാനെതിരെ നിർണായക മത്സരത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോൾ ഇന്ത്യയുടെ പ്ലേയിങ് ഇലവൻ എങ്ങനെയാകും എന്നതിൻ്റെ പറ്റി ആരാധകർക്കിടയിൽ ഇപ്പോഴും ചോദ്യങ്ങളുണ്ട്. എന്നാൽ പാകിസ്ഥാനെതിരെയുള്ള അന്തിമ ഇലവനിൽ തീരുമാനമായെന്ന സൂചനയാണ് നായകൻ രോഹിത് ശർമ നൽകുന്നത്. തൻ്റെ മനസിലെ പ്ലേയിങ് ഇലവനെ പറ്റി ധാരണയായെന്നും പ്ലേയിങ് ഇലവനിലുള്ള കളിക്കാരോട് ഇത് അറിയിച്ചിട്ടുണ്ടെന്നും രോഹിത് പറഞ്ഞു.