തിരിച്ചുവരവിന് ഏറെ പ്രയാസപ്പെട്ടു, ലോകകപ്പ് ടീമിൽ ഇടം നേടിയതിൽ മുഹമ്മദ് ഷമി

തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (15:46 IST)
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടതിന് പിന്നാലെ ഹൃദയം തൊടുന്ന കുറിപ്പുമായി ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. ലോകകപ്പ് ടീമിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് ഷമി ട്വിറ്ററിൽ കുറിച്ചു.
 
ടീമിൽ തിരിച്ചെത്താൻ ഒരുപാട് കഠിനാധ്വാനവും സമർപ്പണവും വേണ്ടി വന്നു. എന്നാൽ ടീമിലേക്ക് മടങ്ങിയെത്തുന്നതിനേക്കാൾ നല്ല അനുഭവം വേറെയില്ല. ലോകകപ്പിനായി ഞാൻ കാത്തിരിക്കുന്നു. പരിശീലനം നടത്തുന്ന വീഡിയോക്കൊപ്പം ഷമി കുറിച്ചു.
 
ഇന്ത്യയുടെ ടി20 സംഘത്തിൽ സ്റ്റാൻഡ് ബൈ താരമായാണ് ഷമി ടീമിൽ ഇടം നേടിയിരുന്നത്. എന്നാൽ ബുമ്രയ്ക്ക് പരിക്കേറ്റതോടെ ഷമി ഇന്ത്യയുടെ 15 അംഗ ടീമിൽ ഇടം നേടുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍