ജഡേജയെ ചെന്നൈ റിലീസ് ചെയ്യുന്നു? ഒരാഴ്ചക്കുള്ളിൽ നിർണായക തീരുമാനം

തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (15:48 IST)
ഐപിഎൽ 2023 സീസണിന് മുൻപായുള്ള താരലേലം ഡിസംബർ 16ന് ബെംഗളൂരുവിൽ നടക്കും. താരലേലത്തിന് മുൻപ് റിലീസ് ചെയ്യുന്ന കളിക്കാരുടെ പേരുകൾ സമർപ്പിക്കാൻ നവംബർ 16 വരെയാണ് ഫ്രാഞ്ചൈസികൾക്ക് സമയം നൽകിയിരിക്കുന്നത്. ഇതോടെ ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ നിരയിൽ നിന്നും സൂപ്പർ താരം രവീന്ദ്ര ജഡേജയെ റിലീസ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.
 
നിലവിൽ ഫ്രാഞ്ചൈസിയുമായി ജഡേജയ്ക്ക് നല്ല ബന്ധമല്ല ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഏതാനും മാസങ്ങളായി ചെന്നൈയുമായി ജഡേജബന്ധപ്പെട്ടിട്ടില്ല. ജഡേജയെ ഒരു തവണ കൂടി ബന്ധപ്പെടാൻ ചെന്നൈ ശ്രമിക്കുമെന്നും പ്രതികരണമുണ്ടായില്ലെങ്കിൽ താരത്തെ റിലീസ് ചെയ്യുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇൻസൈഡ് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.
 
കഴിഞ്ഞ ഐപിഎൽ സീസണിൽ ടീം ക്യാപ്റ്റനായി സ്ഥാനമേറ്റെടുത്ത ജഡേജയുടെ കീഴിൽ ദയനീയമായ പ്രകടനമാണ് ടീം നടത്തിയത്. ഇതിനെ തുടർന്ന് സീസണിനിടയിൽ ധോനിയെ തന്നെ ടീം വീണ്ടും നായകനാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍