ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. ആതിഥേയരെ 337 ന് പുറത്താക്കിയ കേരളം ഒന്നാം ഇന്നിംഗ്സില്‍ 383 റണ്‍സ് നേടി. രോഹന് പ്രേമും (51), റൈഫി വിന്‍സന്റ് ഗോമസും (76), കെ. മോനിഷും (75 നോട്ടൌട്ട്) എന്നിവരുടെ പ്രകടനമാണ് കേരളത്തെ ലീഡ് നേടാന്‍ സഹായിച്ചത്.
രണ്ടാം ഇന്നിംഗ്സില്‍ ജാര്‍ഖണ്ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് നേടിയിട്ടുണ്ട്. 39 റണ്‍സുമായി ഷഹ്ബാസ് ദീമും ആറു റണ്‍സുമായി വിരാട് സിംഗുമാണ് ക്രീസില്‍.