ധോണി ക്രിക്കറ്റിലേക്ക് തിരികെയെത്തുമോ? കാത്തിരിക്കുന്നത് റെക്കോഡുകൾ

തിങ്കള്‍, 18 മെയ് 2020 (12:05 IST)
നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയുടെ ഇതിഹാസ താരമായ എംഎസ് ധോണി കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ ഇപ്പോളും. കൊറോണ വില്ലനായിരുന്നില്ലെങ്കിൽ ഇപ്പോൾ ചെന്നൈ കുപ്പായത്തിൽ കളിക്കളത്തിലേക്ക് മടങ്ങിയെത്തേണ്ടതായിരുന്നു ധോണി. എന്നാൽ കൊറോണ വന്നതോട് കൂടി ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കപ്പെട്ടു.ലോകകപ്പിലെ സെമി മത്സരത്തിന് ശേഷം വലിയ ബ്രേക്ക് എടുത്താണ് ധോണി തിരികെ എത്താൻ പോകുന്നതെങ്കിലും തിരിച്ചുവരവിൽ ധോണിയെ കാത്ത് ഒരു കൂട്ടം റെക്കോഡുകളാണ് കാത്തിരിക്കുന്നത്.
 
നിലവിൽ ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ അഞ്ചാമനാണ് (10,773)ധോണി.ഇന്ത്യൻ ടീമിൽ തിരിച്ചെത്തി 117 റൺസ് കൂടി നേടുകയാണെങ്കിൽ പട്ടികയിൽ നാലാമതുള്ള (10,889) ദ്രാവിഡിനെ മറികടക്കാൻ ധോണിക്ക് സാധിക്കും.ഐപിഎല്ലിൽ 10 മത്സരങ്ങൾ പൂർത്തിയാക്കുകയാണെങ്കിൽ 200 ഐപിഎൽ മത്സരങ്ങളെന്ന നാഴികകല്ലും ധോണിക്ക് സ്വന്തമാക്കാം,ഇന്ത്യൻ ടീമിനായി രണ്ട് ടി20 മത്സരങ്ങൾ കൂടി കളിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ 100 രാജ്യാന്തര ടി20 മത്സരങ്ങളെന്ന നേട്ടവും ധോണിക്ക് സ്വന്തമാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍