കാമറ കണ്ണടച്ചു; ആൻഡേഴ്സണും ജഡേജയും തമ്മില്‍ ഒന്നുമില്ല!

തിങ്കള്‍, 21 ജൂലൈ 2014 (13:39 IST)
നോട്ടിംഗ്‌ഹാം ടെസ്റ്റില്‍ കളിയെക്കളും ചൂട് പിടിച്ച സംഭവമാണ് ഇന്ത്യ താരം രവീന്ദ്ര ജഡേജയും ഇംഗ്ളണ്ട് താരം ജയിംസ് ആൻഡേഴ്സണും തമ്മിലുള്ള വഴക്ക്. എന്നാല്‍ ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമല്ലെന്നാണ് നോട്ടിംഗ് ഹാം കൗണ്ടി ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കുന്നത്.

ഇതോടെ നാളെ നടക്കുന്ന ഐസിസിയുടെ ഹിയറിംഗ് പുതിയ തലത്തിലേക്ക് വഴിമാറുമെന്നുറപ്പാണ്. ആദ്യ ടെസ്റ്റിന്റെ രണ്ടാംദിനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോൾ ഡ്രസിംഗ് റൂമിന് സമീപം വെച്ച് ആൻഡേഴ്സൺ ജഡേജയെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് ഇന്ത്യ ഐസിസിയിൽ പരാതി നൽകിയത്.

ഈ ഭാഗത്ത് സ്ഥാപിച്ചിരുന്ന കാമറ പ്രവർത്തന രഹിതമായിരുന്നെന്നും അതിനാലാണ് ദൃശ്യം ലഭിക്കാതിരുന്നതെന്നാണ്  കൗണ്ടി അധികൃതർ പറയുന്നത്.

വെബ്ദുനിയ വായിക്കുക