കമന്ററിയിൽ നിന്നും വിട്ടുനിന്നത് ബിസിസിഐയുടെ മണ്ടൻ തീരുമാനത്തെ തുടർന്ന്- രവിശാസ്‌ത്രി

ബുധന്‍, 23 മാര്‍ച്ച് 2022 (13:10 IST)
ഐപിഎൽ പതിനഞ്ചാം സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിസിസിഐ‌ക്കെതിരെ രൂക്ഷ വിമർശനമായി മുൻ ഇന്ത്യൻ ‌താരവും പരിശീലകനുമായിരുന്ന രവിശാസ്‌ത്രി. ക്രിക്കറ്റ് ബോർഡിന്റെ മണ്ടൻ തീരുമാനത്തെ തുടർന്നാണ് കമന്‍ററിയിൽ നിന്ന് കുറച്ചുകാലം വിട്ടുനിൽക്കേണ്ടി വന്നതെന്ന് രവി ശാസ്ത്രി പറഞ്ഞു. 
 
ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്ന സമയത്ത് ഐപിഎല്ലിൽ കമന്‍റേറ്ററാകാൻ രവി ശാസ്ത്രിക്ക് ബിസിസിഐയുടെ വിലക്കുണ്ടായിരുന്നു. ഇതിനെയാണ് ശാസ്‌ത്രി രൂക്ഷഭാഷയിൽ വിമർശിച്ചിരിക്കുന്നത്. അതേസമയം ഇത്തവണത്തെ ഐപിഎൽ മുൻ സീസണുകളേക്കാൾ വാശിയേറിയതായിരിക്കുമെന്ന് രവിശാസ്‌ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ പരിശീലകസ്ഥാനം ഉപേക്ഷിച്ചതോടെ അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും കമ‌ന്ററി ബോക്‌സിലേക്ക് തിരികെ‌യെത്തുകയാണ് ശാസ്ത്രി.
 
ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്‍താരം സുരേഷ് റെയ്‌നയും ഇത്തവണ കമന്‍റേറ്ററായി എത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍