ധോണിക്ക് ആദരമര്‍പ്പിക്കാനൊരുങ്ങി റാഞ്ചി; ത്രില്ലടിച്ച് ആരാധകര്‍
ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മുന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ആദരമര്‍പ്പിക്കാനൊരുങ്ങി ജന്മദേശമായ റാഞ്ചി.
മഹിയോടുള്ള ബഹുമനാര്‍ഥം ഝാര്‍ഖണ്ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ധോണി പവലിയന്‍ ഉണ്ടാക്കാനാണ് അധികൃതരുടെ തീരുമാനം. സ്റ്റേഡിയത്തിലെ സൗത്ത് സ്റ്റാന്‍ഡിനാണ് ധോണിയുടെ പേര് നല്‍കുന്നത്.
എംഎസ് ധോണി പവലിയന്‍ എന്നെഴുതി ബാനര്‍ ഇപ്പോള്‍ തന്നെ സ്റ്റേഡിയത്തിലെ ആ ഭാഗത്ത് തൂക്കിക്കഴിഞ്ഞു. റാഞ്ചിയിലെ ഏക രാജ്യാന്തര സ്റ്റേഡിയമാണിത്.
ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തിന് വേദിയാകുന്നത് റാഞ്ചിയാണ്. മാര്‍ച്ച് എട്ടിനാണ് മത്സരം. ഈ സമയത്ത് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.