ഒന്ന് നോക്കി വച്ചോ, അസാധ്യ പ്രഹരശേഷിയുടെ ബാറ്ററാണ്; ട്വന്റി 20 യില്‍ രാഹുല്‍ ത്രിപതിക്ക് ഭാവിയുണ്ടെന്ന് ആരാധകര്‍

Webdunia
വ്യാഴം, 2 ഫെബ്രുവരി 2023 (09:44 IST)
ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ നിര്‍ണായക ഉത്തരവാദിത്തം വഹിക്കാന്‍ രാഹുല്‍ ത്രിപതിക്ക് സാധിക്കുമെന്ന് ആരാധകര്‍. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ ത്രിപതിക്ക് കഴിവുണ്ടെന്നും ട്വന്റി 20 യില്‍ ഇങ്ങനെയൊരു ബാറ്ററെയാണ് ഇന്ത്യക്ക് ആവശ്യമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. 
 
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 യിലെ രാഹുല്‍ ത്രിപതിയുടെ ബാറ്റിങ് ഏവരേയും അതിശയിപ്പിക്കുന്നതായിരുന്നു. വെറും 22 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 44 റണ്‍സാണ് ത്രിപതി നേടിയത്. 200 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. പവര്‍പ്ലേയിലും മധ്യ ഓവറുകളിലും ഇത്തരത്തില്‍ റണ്‍സ് ഉയര്‍ത്താന്‍ സാധിക്കുന്ന ഒരു താരം ഇന്ത്യന്‍ നിരയില്‍ അത്യാവശ്യമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article