രാഹുലിന്റെ മോശം ഫോം ടീമിന് അനുഗ്രഹം: ഇനി ഇതേ ടീം മതിയെന്ന് ഗവാസ്‌കർ

Webdunia
ഞായര്‍, 21 മാര്‍ച്ച് 2021 (16:46 IST)
കെഎൽ രാഹുലിന്റെ മോശം ഫോം ടീമിന് ഒരുതരത്തിൽ അനുഗ്രഹമായെന്ന് സുനിൽ ഗവാസ്‌കർ. ഓപ്പണിങ്ങിൽ രോഹിത്-കോലി കൂട്ടുക്കെട്ട് വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഗവാസ്‌കറുടെ പ്രസ്‌താവന. കോലി ബാറ്റിങ് ഓർഡറിൽ മുന്നിലേക്ക് വന്നത് നന്നായെന്നും ഇതേ ഫോർമുല റ്റന്നെ തുടർന്ന് കാണാനാണ് ആഗ്രഹമെന്നും ഗവാസ്‌കർ പറഞ്ഞു.
 
ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് കൂടുതൽ ഓവറുകൾ കളിക്കേണ്ടത്. കോലി മുന്നിലേക്ക് വരേണ്ടത് ടീമിന്റെ ആവശ്യമായിരുന്നു.രാഹുലിന്റെ മോശം ഫോം ഒരു തരത്തില്‍ ടീമിന് അനുഗ്രഹമായെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ വയ്ക്കാവുന്നൊരു ഓപ്പണിംഗ് കൂട്ടുകെട്ടാണ് അത് വഴി ലഭിച്ചത്. ഗവാസ്‌കർ പറഞ്ഞു.
 
വലിയ ഷോട്ടുകൾ കളിക്കുമ്പോൾ അവർക്കിടയിലെ ധാരണയും പ്രോത്സാഹനവും നമ്മൾ കണ്ടതാണ്.ടീമിലെ രണ്ട് ലീഡര്‍മാര്‍ ഇത്തരത്തില്‍ മികച്ച തുടക്കം നല്‍കിയാല്‍ പിന്നാലെ വരുന്ന യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന ആത്മവിശ്വാസം എത്രത്തോളമായിരിക്കും. സൂര്യകുമാർ യാദവിന്റെ പ്രകടനം കൂടിയായതോടെ ഇന്ത്യയ്‌ക്ക് ഭയക്കാനൊന്നുമില്ല. ഗവാസ്‌കർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article