വന്‍‌മതിലിന് ധോണിയോട് എന്തെങ്കിലും വിരോധമുണ്ടായിരുന്നോ ?; ദ്രാവിഡിന്റെ പ്രസ്‌താവന വൈറലാകുന്നു

വെള്ളി, 6 ജനുവരി 2017 (14:42 IST)
മഹേന്ദ്ര സിംഗ് ധോണി ടീം ഇന്ത്യയുടെ നായക സ്ഥാനം ഒഴിഞ്ഞ വാര്‍ത്തയോട് പ്രതികരിച്ച് മുൻ ഇന്ത്യൻ നായകനും താരവും ഇന്ത്യ ജൂനിയർ ടീമുകളുടെ പരിശീലകനുമായ രാഹുൽ ദ്രാവിഡ്.

2019 ലോകകപ്പ് മുന്നിൽ കാണുന്നില്ലെങ്കിൽ ധോണി നായകസ്ഥാനം ഒഴിഞ്ഞത് ശരിയായ തീരുമാനമാണ്. വിജയിച്ച ക്യാപ്‌റ്റനായി മാത്രമെ അദ്ദേഹത്തെ ചരിത്രം അടയാളപ്പെടുത്തുകയുള്ളൂവെന്നും ദ്രാവിഡ് പറഞ്ഞു.

നായകസ്ഥാനം രാജിവയ്‌ക്കാനുള്ള ധോണിയുടെ തീരുമാനം അശ്ചര്യമുണ്ടാക്കിയിട്ടില്ല. അടുത്ത ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ വിരാട് കോഹ്‌ലിക്ക് സാധിക്കണമെങ്കില്‍ അദ്ദേഹത്തിന് നായകനെന്ന നിലയിലുള്ള പരിചയ സമ്പത്ത് ആവശ്യമാണ്. ധോണിയുടെ രാജി കോഹ്‌ലിക്ക് പരിചയ സമ്പത്ത് നേടാന്‍ സാധിക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക