സംഗക്കാരയുടെ അഭാവം നികത്താനാവില്ല, കളത്തില്‍ ക്ലാര്‍ക്ക് ശക്തന്‍: ദ്രാവിഡ്

വ്യാഴം, 20 ഓഗസ്റ്റ് 2015 (11:59 IST)
ലോക ക്രിക്കറ്റിലെ മഹാരഥൻമാരായ ശ്രീലങ്കയുടെ കുമാർ സംഗക്കാരയും ഓസ്ട്രേലിയയുടെ മൈക്കേൽ ക്ലാര്‍ക്കും വിരമിക്കുന്നതിലൂടെ ക്രിക്കറ്റിന് നികത്താന്‍ പറ്റാത്ത ഒഴിവാണ് സംഭവിക്കാന്‍ പോകുന്നതെന്ന് മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യന്‍ എ ടീമിന്റെ കോച്ചുമായ രാഹുല്‍ ദ്രാവിഡ്.

കുമാർ സംഗക്കാരയുടെ വിരമിക്കല്‍ ശ്രീലങ്കന്‍ ടീമിന് നികത്താന്‍ കഴിയാത്ത ഒന്നാണ്. ലങ്കന്‍ ടീമിന്റെ കരുത്തായിരുന്നു അദ്ദേഹം. കളത്തില്‍ ശക്തനായ എതിരാളിയായിരുന്നു ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. അദ്ദേഹം ഓസീസ് ടീമിന്റെ അഭിഭാജ്യ ഘടകമായിരുന്നുവെന്നും ദ്രാവിഡ് വ്യക്തമാക്കി. എന്നാല്‍ വിരമിക്കല്‍ ക്രിക്കറ്റില്‍ അനിവാര്യമാണെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

ഇന്ത്യന്‍ എ ടീമിന്റെ പരീശീലക സ്ഥാനം ആസ്വദിക്കുന്നുണ്ടെന്നും ഇന്ത്യയുടെ വന്മതില്‍ വ്യക്തമാക്കി. കുമാർ സംഗക്കാരയും  മൈക്കേൽ ക്ളാർക്കും ഈ ടെസ്‌റ്റോടെ വിരമിക്കും.

വെബ്ദുനിയ വായിക്കുക