ഞാൻ എപ്പോഴാണ് കളിക്കേണ്ടതെന്ന് അവർ തീരുമാനിക്കട്ടെ, തുറന്ന് പറഞ്ഞ് പൃഥ്വി ഷാ

Webdunia
വെള്ളി, 10 മാര്‍ച്ച് 2023 (19:27 IST)
ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കാത്തതിൽ തനിക്ക് ഖേദമില്ലെന്ന് ഇന്ത്യൻ താരം പൃഥ്വി ഷാ. ഇന്ത്യയ്ക്കായി കളിക്കാനുള്ള അവസരത്തിനായി ഇനിയും കാത്തിരിക്കുമെന്നും താൻ എപ്പോഴാണ് കളിക്കേണ്ടതെന്ന് അവർ തീരുമാനിക്കട്ടെയെന്നും പൃഥ്വി ഷാ പറഞ്ഞു.
 
ഇന്ത്യൻ സ്ക്വാഡിൽ തിരിച്ചെത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇന്ത്യൻ കളിക്കാരെ കാണാനായതിലും അവർക്കൊപ്പം പരിശീലിക്കാൻ സാധിച്ചതിലും എനിക്ക് ചാരിതാർഥ്യമുണ്ട്. എനിക്ക് അവസരം നൽകിയില്ലെങ്കിലും തിരിച്ചുവരവിന് സാധ്യത നൽകിയെന്നത് വലിയ കാര്യമാണ്.എനിക്ക് പകരം മറ്റൊരു താരം ടീമിലെത്തുന്നുവെങ്കിൽ അവൻ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ടാകും. ഞാൻ റൺസ് കണ്ടെത്താൻ തന്നെയാണ് ശ്രമിക്കുന്നത്. പൃഥ്വി ഷാ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article