യുവരാജുമായുള്ള ബന്ധത്തെപ്പറ്റി തുറന്നു പറഞ്ഞ് പ്രീതി സിന്റ

ശനി, 21 ഫെബ്രുവരി 2015 (14:53 IST)
ബോളിവുഡ് താരറാണി പ്രീതി സിന്റയും തമ്മില്‍ പ്രണയത്തിലാണെന്ന് കഴിഞ്ഞ ഐപിഎല്‍ സീസണ്‍ മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് യുവിയും പ്രീതിയും അടുത്തി ഇടപഴകുന്ന തരത്തിലുള്ള നിരവധി ചിത്രങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്നു. ഇതൊക്കെ നിസാരമായി തള്ളിക്കളഞ്ഞിരുന്ന പ്രീതി കഴിഞ്ഞ ദിവസം ഒരു രാജ്യാന്തര മാധ്യമത്തില്‍ ഇരുവരെയും ബന്ധപ്പെടുത്തി വാര്‍ത്ത വന്നതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ട്വിറ്ററിലൂടെയായിരുന്നു പ്രീതിയുടെ പ്രതികരണം. താനും യുവിയും തമ്മില്‍ അടുപ്പത്തലല്ല എന്നു പ്രീതി വ്യക്തമാക്കി‌. താന്‍ ഒരിക്കലും യുവിയുമായി ഡേറ്റു ചെയ്‌തിട്ടില്ല അതിന്‌ ആഗ്രഹിക്കുന്നില്ല എന്ന് പല തവണ പറഞ്ഞിട്ടുമുണ്ട്‌. അത്‌ മാധ്യമങ്ങള്‍ മനസ്സിലാക്കണമെന്നും അത്തരത്തില്‍ എഴുതുന്നത്‌ അവസാനിപ്പിക്കണമെന്നും ട്വിറ്ററില്‍ പ്രീതി ആവശ്യപ്പെട്ടു. പ്രീതിയും കാമുകന്‍ നെസ്‌ വാഡിയയും തമ്മില്‍ പിരിഞ്ഞതോടെയാണ് വീണ്ടും പ്രണയവാര്‍ത്ത ചൂടുപിടിക്കാന്‍ കാരണമായതെന്നാണ് സൂചന.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക