യുവരാജ് സിംഗിന്റെ പിതാവ് അടിപിടി കേസില്‍ അറസ്റ്റിൽ
ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗിനെ അടിപിടി കേസില്‍ അറസ്‌റ്റ് ചെയ്തു. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മറ്റൊരാളുമായി തർക്കമുണ്ടാക്കിയതിനാണ് തിങ്കളാഴ പഞ്ച്കുലയിൽ നിന്നും യോഗ്‌രാജിനെ അറസ്റ്റ് ചെയ്തത്.
പഞ്ച്കുല സെക്ടറിലുള്ള ഒരു വീട്ടില്‍ ഒരു പാർട്ടിയിൽ പങ്കെടുക്കാനെത്തിയ യോഗ്‌രാജ് ഇവിടെ വെച്ച് കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി സംബന്ധിച്ച് അയല്‍വാസിയുമായി തര്‍ക്കം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് യോഗ്‌രാജും സംഘവും കൈയേറ്റം ചെയ്തെന്നാരോപിച്ച് അയൽവായി നൽകിയ പരാതിയിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അധികൃതർ പറഞ്ഞു.