പന്താണ് ഇന്ത്യയുടെ ഭാവിയെന്ന് പലരും പറയുന്നു, പക്ഷേ വൈറ്റ് ബോൾ ക്രിക്കറ്റിൽ അയാൾ ഒന്നും ചെയ്തിട്ടില്ല: സൈമൺ ഡൗൾ

Webdunia
വെള്ളി, 2 ഡിസം‌ബര്‍ 2022 (18:01 IST)
ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏകദിന പര്യടനത്തിൽ ഫോമിലുള്ള സഞ്ജു സാംസണെ പരിഗണിക്കാത്തതിൽ രൂക്ഷ വിമർശനവുമായി ന്യൂസിലൻഡ് മുൻ ഫാസ്റ്റ് ബൗളർ സൈമൺ ഡൗൾ. സഞ്ജുവിനെ പോലെ മികച്ച താരമുള്ളപ്പോൾ രജത് പാട്ടിദാറിനെ പോലുള്ള താരങ്ങളെ എന്തിനാണ് പരിഗണിക്കുന്നതെന്ന് സൈമൺ ഡൗൾ ചോദിച്ചു.
 
നിങ്ങൾക്ക് രജത് പാട്ടീദാറെ പരിഗണിക്കണമെന്ന് താത്പര്യമുണ്ടാകും. എന്നാൽ സഞ്ജുവിനെ പോലൊരു താരത്തെ തഴയുന്നതിൽ അതൊന്നും ഒരു കാരണമെ അല്ല. പരിമിതമായ അവസരങ്ങൾ മാത്രം ലഭിച്ചിട്ടും ആ അവസരങ്ങൾ ഉപയോഗപ്പെടുത്തിയ താരമാണ് സഞ്ജു. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ആറ് കളികളിൽ ഒന്നിൽ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. 
 
30 മത്സരങ്ങൾ കളിച്ച പന്തിന് ഏകദിനത്തിൽ വെറും 35 ബാറ്റിങ് ശരാശരിയാണുള്ളത്. 11 ഏകദിനങ്ങളിൽ 66 എന്ന മികച്ച ശരാശരിയിലാണ് സഞ്ജു ബാറ്റ് വീശുന്നത്. പന്താണ് ഭാവിയെന്ന് പലരും പറയുന്നു. എന്നാൽ വൈറ്റ് ക്രിക്കറ്റിൽ അസാധാരണമായ ഒന്നും പന്ത് ചെയ്തിട്ടില്ല. ടെസ്റ്റിൽ പന്ത് മികച്ച താരമാണ് എന്നത് ശരിയാണ്. എന്നാൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ അങ്ങനെയല്ല.  ഡൗൾ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article