പാകിസ്ഥാന്‍ ടെസ്റ്റ് ടീമില്‍ നിന്നും മാറിനിന്നു, ഹാരിസ് റൗഫിന്റെ കരാര്‍ റദ്ദാക്കി പിസിബി, ഫ്രാഞ്ചൈസി ലീഗും നഷ്ടമാകും

അഭിറാം മനോഹർ

വെള്ളി, 16 ഫെബ്രുവരി 2024 (12:54 IST)
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും മാറിനിന്ന പാകിസ്ഥാന്‍ ബൗളര്‍ ഹാരിസ് റൗഫിന്റെ കരാര്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് റദ്ദാക്കി. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യമെന്നും അതിനെ അവഗണിച്ചതിനാണ് നടപടിയെന്നും പിസിബി വ്യക്തമാക്കി.
 
താന്‍ കളിക്കാന്‍ തയ്യാറാണെന്ന് ആദ്യം പറഞ്ഞ ശേഷം അവസാന നിമിഷം പിന്മാറുകയായിരുന്നു റൗഫ് ചെയ്തത്. റൗഫിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ പരമ്പരയില്‍ കളിക്കാനാകുമെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ ഹിയറിംഗില്‍ തൃപ്തികരമായ വിശദീകരണമൊന്നും നല്‍കാന്‍ താരത്തിനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് താരവുമായുള്ള കരാര്‍ പിസിബി റദ്ദാക്കിയത്. ജൂണ്‍ 30 വരെ ഒരു വിദേശ ടി20 ലീഗിലും കളിക്കാന്‍ റൗഫിന് ക്ലിയറന്‍സ് നല്‍കില്ലെന്നും പിസിബി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍