ജയില്‍ശിക്ഷയ്‌ക്ക് ശേഷം അമീര്‍ ടീമില്‍ എത്തുന്നതില്‍ പ്രതിഷേധം; നായകന്‍ നല്‍കിയ രാജി പിസിബി സ്വീകരിച്ചില്ല, പാക് ക്രിക്കറ്റില്‍ കലാപം
വാതുവെപ്പ് കെസില്‍ ജയില്‍ശിക്ഷ അനുഭവിച്ച പേസര്‍ മുഹമ്മദ് ആമിര്‍ ടീമിലേക്ക് മടങ്ങിവരുന്നതില്‍ പ്രതിഷേധിച്ച് ക്യാപ്റ്റന്‍ അസര്‍ അലി നല്‍കിയ രാജി പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) തള്ളി. രാജ്യത്തിന്റെ അഭിമാനത്തിന് മുറിവേല്‍പ്പിച്ച ആളോടൊപ്പം ഡ്രസിംഗ് റൂം പങ്കിടാന്‍ തനിക്ക് സാധിക്കില്ലെന്ന് അസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പാക് നായകന്‍ നല്‍കിയ രാജി പിസിബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ തള്ളിയത്.
അതേസമയം, അഞ്ചുവര്‍ഷത്തെ വിലക്ക് കാലാവധി കഴിഞ്ഞ് മുഹമ്മദ് ആമിര്‍ ടീമിലേക്ക് തിരിച്ചെത്തിയതില്‍ കടുത്ത എതിര്‍പ്പുമായി മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസും രംഗത്തെത്തിയിരുന്നു. താരത്തിന്റെ ടീമിലേക്കുള്ള തിരിച്ചുവരവിനെ
അനുകൂലിച്ചും പ്രതികൂലിച്ചും താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
അടുത്ത മാസം ന്യൂസിലണ്ടില്‍ നടക്കുന്ന പരമ്പരയിലേക്കാണ് 23കാരനായ ആമിറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പരിശീലന ക്യാമ്പില്‍ മുഹമ്മദ് ആമിര്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്താണ് അസര്‍ അലിയും മറ്റു താരങ്ങളും രംഗത്തെത്തിയിരിക്കുന്നത്. 2010ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലാണ് ആമീര്‍ ഒത്തുകളിച്ചതായി തെളിഞ്ഞത്.