സൈനിക തൊപ്പി വിവാദമാക്കാൻ ശ്രമം, കലിപൂണ്ട് ധോണിയും കൂട്ടരും; മുട്ടുമടക്കി പാകിസ്ഥാൻ

ചൊവ്വ, 12 മാര്‍ച്ച് 2019 (08:03 IST)
ഓസ്രേലിയ്ക്ക് എതിരെ റാഞ്ചിയിൽ മൂന്നാം ഏക ദിനത്തിൽ ഇന്ത്യ സൈനിക തൊപ്പി ധരിച്ചു കളിക്കാൻ ഇറങ്ങിയത് വിവാദമാക്കാൻ ശ്രമിച്ച പാകിസ്ഥാന്റെ നീക്കം പരാജയപെട്ടു . മുൻകൂട്ടി അനുവാദം വാങ്ങിയിട്ടാണ് ഇന്ത്യൻ താരങ്ങൾ സൈനികത്തൊപ്പി ധരിച്ച് കളിച്ചതെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വ്യക്തമാക്കി. 
 
ക്രിക്കറ്റിനെ അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് കുറ്റപ്പെടുത്തിയ പാക്കിസ്ഥാൻ, സൈനികത്തൊപ്പി ധരിച്ചതിന് ഇന്ത്യൻ താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരാതി നൽകിയില്ലെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളിൽ ഐസിസി സ്വമേധയാ നടപടി സ്വീകരിക്കേണ്ടതാണെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടിരുന്നു. 
 
ഈ നീക്കത്തിന്റെ മുനയൊടിക്കുന്നതാണ് ഐസിസിയുടെ വിശദീകരണം. ‘സന്നദ്ധപ്രവര്‍ത്തനത്തിനായി പണം സ്വരൂപിക്കുന്നതിനും വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായും സൈനികത്തൊപ്പി അണിഞ്ഞ് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഐസിസി സിഇഒ ഡേവ് റിച്ചാര്‍ഡ്സന് അപേക്ഷ നല്‍കിയിരുന്നു’വെന്ന് ഐ സി സി വിശദീകരിച്ചു. 
 
പാകിസ്ഥാൻ മാധ്യമങ്ങളും ഇക്കാര്യത്തിൽ ഇന്ത്യൻ ടീമിനെ വിമർശിച്ചു. എന്നാൽ, ഈ നടപടിയിൽ രോക്ഷാകുലരാണ് വിരാട് കോഹ്ലിയും ധോണിയും അടങ്ങുന്ന ടീം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍