നാലാം ദിനവും മഴയില്‍ കുതിര്‍ന്നു; ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയെ പിന്തള്ളി പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്തേക്ക്

തിങ്കള്‍, 22 ഓഗസ്റ്റ് 2016 (08:31 IST)
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പാക്കിസ്ഥാന്‍ ഒന്നാം റാങ്കിലേക്ക്. വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടെസ്റ്റിലെ നാലാം ദിനവും മഴയില്‍കുതിര്‍ന്നതോടെയാണ് ഇന്ത്യയെ പിന്തള്ളി പാക്കിസ്ഥാന്‍ ഒന്നാം റാങ്ക് ഉറപ്പിച്ചത്. നിലവില്‍ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയ്ക്ക് 112ഉം പാക്കിസ്ഥാന് 111 ഉം പോയന്റാണുള്ളത്.
 
ആദ്യമായാണ് പാക്കിസ്ഥാന്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര 4-0ന് സ്വന്തമാക്കിയാല്‍ മാത്രമെ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിയൂ. രണ്ടാം ടെസ്റ്റ് സമനില്ലയിലായിരുന്നു. നാലാം ടെസ്റ്റില്‍ ഇതുവരേയും 22 ഓവര്‍ മാത്രമാണ് കളി നടന്നത്. പരമ്പര 2-0ന് ഇന്ത്യ നേടുമെങ്കിലും ഒന്നാം റാങ്ക് നഷ്ടമാവുമെന്ന കാര്യം ഉറപ്പായി.

വെബ്ദുനിയ വായിക്കുക