ഏകദിന റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി പാകിസ്ഥാൻ

Webdunia
തിങ്കള്‍, 13 ജൂണ്‍ 2022 (17:21 IST)
ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി പാകിസ്ഥാൻ നാലാം സ്ഥാനം സ്വന്തമാക്കി. വിന്ഡീസിനെതിരായി നടന്ന 3 ഏകദിനമത്സരങ്ങളും വിജയിച്ചാണ് പാകിസ്ഥാൻ റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയത്.
 
പരമ്പര വിജയത്തോടെ 106 പോയന്റുകൾ സ്വന്തമാക്കാൻ പാകിസ്ഥാന് കഴിഞ്ഞിരുന്നു. ഇന്ത്യയേക്കാൾ ഒരു പോയിന്റ്റ് അധികം നേടിയാണ് പാകിസ്ഥാൻ റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നത്. 125 റേറ്റിംഗ് പോയിന്റുമായി ന്യുസിലാൻഡാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. 124 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാമതും 107 പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article