ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് യൂണിറ്റ് പാകിസ്ഥാന്റേതാണെന്ന് അവരുടെ വിക്കറ്കീപ്പർ ബാറ്സ്മാൻ മുഹമ്മദ് റിസ്‌വാൻ. ഇംഗ്ലണ്ട് ബാറ്റസ്മാൻമാർ ഇക്കാര്യം സമ്മതിക്കാറുണ്ടെന്നും റിസ്‌വാൻ പറയുന്നു. ഈ മാസം എട്ടിന് ആരംഭിക്കുന്ന വിന്ഡീസിനെതിരായ ഏകദിനപരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു റിസ്‌വാൻ.