ന്യൂസിലൻഡ് പാക്കിസ്ഥാന്‍ ഏകദിനം: വില്യംസൺ നയിക്കും

ചൊവ്വ, 2 ഡിസം‌ബര്‍ 2014 (10:16 IST)
യുഎഇയിൽ  നടക്കുന്ന ന്യൂസിലൻഡ് പാക്കിസ്ഥാന്‍ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ കേൻ വില്യംസൺ നയിക്കും. സ്ഥിരം നായകൻ ബ്രണ്ടൻ മക്കലത്തിന് വിശ്രമം അനുവദിച്ചതിനാലാണ് വില്യംസണ് നായക പദവി നല്‍കിയത്.

അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി - 20 കളുമായാണ് ന്യൂസിലൻഡ് പാകിസ്ഥാനെതിരെ കളിക്കുക. ഇപ്പോള്‍ ന്യൂസിലൻഡും പാകിസ്ഥാനും തമ്മില്‍ ടെസ്‌റ്റ് പരമ്പര നടക്കുകയാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന സമനിലയിലാണ്. ആദ്യ ടെസ്റ്റ് പാക്കിസ്ഥാന്‍ നേടിയപ്പോള്‍.  ബ്രണ്ടൻ മക്കലത്തിന്റെ ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ രണ്ടാം ടെസ്‌റ്റ് കീവികള്‍ നേടുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക