ബാറ്റർമാർ 550 നേടി, 10 വിക്കറ്റെടുക്കേണ്ടത് ബൗളർമാരുടെ ചുമതല, കുറ്റം ബൗളർമാർക്ക് മുകളിലിട്ട് പാക് ക്യാപ്റ്റൻ

അഭിറാം മനോഹർ

വെള്ളി, 11 ഒക്‌ടോബര്‍ 2024 (17:20 IST)
Shan masood
ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റിലെ തോല്‍വിയുടെ ഉത്തരവാദിത്വം ബൗളര്‍മാരുടെ മേലിട്ട് പാക് നായകന്‍ ഷാൻ മസൂദ്. ആദ്യ ഇന്നിങ്ങ്‌സില്‍ 556 റണ്‍സ് നേടിയിട്ടും ഇന്നിങ്ങ്‌സിനും 47 റണ്‍സിനും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഇത്രയും കൂറ്റന്‍ റണ്‍സ് ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയിട്ടും പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനമാണ് പാക് ടീമിനെതിരെ ഉയരുന്നത്.
 
രണ്ടാം ഇന്നിങ്ങ്‌സില്‍ പാകിസ്ഥാന്‍ നേടിയ 220 റണ്‍സ് മോശം ടോട്ടല്‍ അല്ലായിരുന്നുവെന്നും ആദ്യ ഇന്നിങ്ങ്‌സില്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്നും ഷാന്‍ മസൂദ് പറയുന്നു. ടീം ആദ്യം ബാറ്റ് ചെയ്ത് 550 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്താന്‍ എതിര്‍ടീമിന്റെ 10 വിക്കറ്റുകള്‍ വീഴ്ത്തുക എന്നത് നിര്‍ണായകമാണ്. ബൗളര്‍മാര്‍ അവരുടെ ജോലി ഭംഗിയായി ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമായേനെ ഷാന്‍ മസൂഫ് പറഞ്ഞു. തീര്‍ച്ചയായും മത്സരഫലത്തില്‍ വലിയ വിഷമമുണ്ട്.എന്നാല്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടാനില്ല. വേദനിപ്പിക്കുന്ന കാര്യം എന്തെന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് അര്‍ഹിക്കുന്ന ഫലങ്ങള്‍ ലഭിക്കുന്നില്ല. അത് മാറ്റാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഷാന്‍ മസൂദ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍