പാക് ബൗളർമാർ അന്തകരാകുമോ? യു എസ് - പാക് പോരാട്ടത്തെ ഉറ്റുനോക്കി ടീം ഇന്ത്യ

അഭിറാം മനോഹർ
വ്യാഴം, 6 ജൂണ്‍ 2024 (18:57 IST)
pakistan, Worldcup
ടി20 ലോകകപ്പില്‍ ഇന്ന് പാകിസ്ഥാന് ആദ്യമത്സരം. ഡല്ലാസ് ഗ്രാന്‍ഡ് പ്രെയ്‌റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ അമേരിക്കയാണ് പാകിസ്ഥാന്റെ എതിരാളികള്‍. കാനഡയുമായുള്ള ആദ്യമത്സരം വിജയിച്ചെത്തുന്ന അമേരിക്കയെ പരാാജയപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍. കഴിഞ്ഞ തവണ നഷ്ടമായ ലോകകിരീടം ലക്ഷ്യമിട്ടാണ് പാകിസ്ഥാന്റെ വരവെങ്കിലും ഇംഗ്ലണ്ടിനെതിരെ അവസാനിച്ച ടി20 പരമ്പരയില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയാണ് പാകിസ്ഥാന്‍ ലോകകപ്പിലെത്തുന്നത്.
 
ലോകകപ്പിന് തൊട്ടുമുന്‍പാണ് പാക് നായകസ്ഥാനത്ത് ഷഹീന്‍ അഫ്രീദിക്ക് പകരം ബാബര്‍ അസം വീണ്ടുമെത്തുന്നത്. ബാബര്‍ അസം- മുഹമ്മദ് റിസ്വാന്‍ സഖ്യത്തില്‍ തന്നെയാണ് ഇത്തവണയും പാക് പ്രതീക്ഷകള്‍. അതേസമയം ലോകകപ്പില്‍ ഇതുവരെ കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച ആനുകൂല്യമാണ് ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്നും ലഭിക്കുന്നത്. മികച്ച ബൗളിംഗ് നിരയുമായി ഇറങ്ങുന്ന പാകിസ്ഥാന് അതിനാല്‍ തന്നെ ലോകകപ്പില്‍ ഏത് ടീമിനെയും തോല്‍പ്പിക്കാനാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ കരുതുന്നത്.
 
ലോകോത്തര നിലവാരമുള്ള പേസ് നിരയാണ് പാകിസ്ഥാനുള്ളത് എന്നതിനാല്‍ തന്നെ ഇന്ത്യന്‍ ആരാധകരും പാക്- യുഎസ് പോരാട്ടത്തെ ഉറ്റുനോക്കുന്നുണ്ട്. യുഎസിലെ പേസിനെ തുണയ്ക്കുന്ന പിച്ചില്‍ പാക് ബൗളര്‍മാര്‍ അപകടം വിതറുന്നുണ്ടെങ്കില്‍ അത് ഇന്ത്യയ്ക്ക് വെല്ലുവിളിയാകും. ജൂണ്‍ 9നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം. യുഎസിലെ പിച്ചില്‍ ബൗളര്‍മാരുടെ പ്രകടനങ്ങള്‍ തന്നെയാകും ഇരു ടീമിനും നിര്‍ണായകമാവുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article