എന്നാല്‍ ഇനി മുതല്‍ പാക്കിസ്ഥാനില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഭയപ്പെടേണ്ട ആവശ്യമില്ല. ക്രിക്കറ്റ് താരങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പിസിബി കോസ്റ്റര്‍ കമ്പനിയില്‍ നിന്ന് നാല് ബുള്ളറ്റ് പ്രൂഫ് ബസുകളാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് വാങ്ങിയത്. 2012ല്‍ തന്നെ ബസുകള്‍ വാങ്ങാന്‍ പിസിബിയുടെ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചെങ്കിലും ബോര്‍ഡിലെ ഭരണമാറ്റത്തെ തുടര്‍ന്ന് ബസ് വാങ്ങള്‍ നീണ്ടു.
2009ല്‍ പാക്കിസാനില്‍ വച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസ്സിനു നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ആറ് കളിക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് ശേഷം സിംബാവെ ഒഴികെ ഒരൊറ്റ ടീം പാക്കിസ്ഥാനില്‍ കളിക്കാന്‍ തയ്യാറായില്ല. ആക്രമണത്തിനു ശേഷം യുഎഇ ആയിരുന്നു പാക്കിസ്ഥാന്റെ ഹോം ഗ്രൗണ്ട്. നാട്ടില്‍ നിന്ന് അന്താരാഷ്ട്ര മത്സരങ്ങള്‍ അപ്രത്യക്ഷമായതോടെ വരുമാനത്തിലും ഗണ്യമായ കുറവാണ് ക്രിക്കറ്റ് അസോസിയേഷനുണ്ടായത്. ഇതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ബോര്‍ഡ് വന്‍ തുക ചെലവഴിച്ച് ബുള്ളറ്റ് പ്രൂഫ് ബസ്സുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.