മാനം കാക്കാന്‍ ഇന്ത്യ; പരമ്പര നേടാന്‍ ഇംഗ്ളണ്ട്

Webdunia
വെള്ളി, 15 ഓഗസ്റ്റ് 2014 (12:35 IST)
ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള അവസാന ടെസ്‌റ്റിന് ഇന്ന് തുടക്കം. പരമ്പരയില്‍ 2-1ന് ഇന്ത്യ പിന്നിലാണ്. ഇന്നത്തെ മത്സരം വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദേശത്തു തുടരുന്ന തോല്‍‌വിക്ക് മറ്റൊരു ഏട് കൂടിയാകും ഇത്. പരുക്ക് മൂലം കഴിഞ്ഞ കളികളില്‍ കളിക്കാതിരുന്ന ഇഷാന്ത് ശര്‍മ്മ ഇന്ന് കളിക്കും.

ആദ്യടെസ്റ്റ് സമനിലയിൽ പിടിച്ചശേഷം ലോർഡ്സിൽ രണ്ടാം ടെസ്റ്റിൽ ചരിത്രവിജയം നേടിയ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തോറ്റ് നാണം കെടുകയായിരുന്നു. സതാംപ്ടണിലും മാഞ്ചസ്റ്ററിലും ബാറ്റിംഗ് , ബൗളിംഗ്, ഫീൽഡിംഗ് എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യയുടെ ദൗർബല്യങ്ങൾ പുറത്തുവന്നിരുന്നു.

വിരാട് കൊഹ്‌ലി, ഗൗതം ഗംഭീർ, രോഹിത് ശര്‍മ്മ, പങ്കജ് സിംഗ് എന്നിവര്‍ വന്‍ പരാജങ്ങളായിരുന്നു. ഈ പിഴവുകളെല്ലാം പരിഹരിച്ച് ഇന്ത്യയ്ക്ക് വിജയിക്കണമെങ്കിൽ വലിയ അദ്ധ്വാനം നടത്തിയേ പറ്റൂ. അല്ലെങ്കില്‍ ക്യാപ്‌റ്റന്‍ ധോണിയുടെയും കോച്ച് ഡങ്കൻ ഫ്ളച്ചറിന്റെ വിധിയെഴുത്തുമാവും ഓവലില്‍ കാണുക.