ഇംഗ്ലണ്ട് താരത്തിന് ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി
ഇംഗ്ലണ്ട് യുവതാരം ലിവിംഗ്‌സ്റ്റണ്‍ ഇംഗ്ലീഷ് ക്ലബ്ബ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയടിച്ച് ചരിത്രം കുറിച്ചു. കാള്‍ഡി ക്ലബ്ബിനെതിരായ മത്സരത്തില്‍ നാന്റ്‌വിച്ച് ക്ലബ്ബിന് വേണ്ടി കളത്തിലിറങ്ങിയ ലിവിംഗ്‌സ്റ്റണ്‍ 138 പന്തില്‍ നിന്നും 350 റണ്ണാണ് നേടിയത്. 34 ഫോറും 27 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ലിവിംഗ്‌സ്റ്റണിന്റെ ഇന്നിംഗ്‌സ്. 45 ഓവര്‍ മത്സരത്തില്‍ മത്സരത്തിലാണ് ഈ അപൂര്‍വ്വ റെക്കോഡ് സൃഷ്ടിക്കപ്പെട്ടത്. ലിവിംഗ്‌സ്റ്റണ്‍ ചരിത്രമെഴുതിയപ്പോള്‍ ടീം നേടിയത് 579 റണ്‍.
ഇതോടെ ഇന്ത്യയില്‍ സ്‌കൂള്‍ ക്രിക്കറ്റില്‍ നിഖില്‍ സുരേന്ദ്രന്‍ നേടിയ 334 റണ്‍സായിരുന്നു കുറഞ്ഞ ഓവറിലെ ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോറാണ് തകര്‍ക്കപ്പെട്ടത്.