സ്മിത്തിനെ പൂട്ടി, അടുത്ത ലക്ഷ്യം റൂട്ട്, ഇന്ത്യൻ പദ്ധതി തുറന്ന് പറഞ്ഞ് ബൗളിംഗ് പരിശീലകൻ

വെള്ളി, 29 ജനുവരി 2021 (13:00 IST)
ഓസ്ട്രേലിയൻ പര്യടനത്തിൽ സ്റ്റീവ് സ്മിത്തിനെ തളച്ചത് പോലെ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ പിടിച്ചുകെട്ടുക എന്നതാണ് ഇന്ത്യൻ ബൗളർമാരുടെ അടുത്ത ലക്ഷ്യമെന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുൺ. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയ്ക്ക് തൊട്ടു‌മുൻപാണ് ഇന്ത്യൻ പദ്ധതി എന്തെന്ന് ബൗളിങ് കോച്ച് വ്യക്തമാക്കിയത്.
 
ഓസീസ് പര്യടനത്തിൽ ബൗളിങ് കോച്ച് ഭരത് അരുണിന്റെ തന്ത്രങ്ങൾക്കനുസരിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ തളച്ചിടുന്നതിൽ ഇന്ത്യ വിജയിച്ചിരുന്നു.ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ ജോ റൂട്ടായിരിക്കും ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളിയാവുക. ശ്രീലങ്കയിൽ രണ്ട് ടെസ്റ്റിൽ നിന്ന് 426 റൺസ് നേടിയാണ് റൂട്ട് ചെന്നൈയിൽ എത്തിയിരിക്കുന്നത്. എന്നാൽ സ്മിത്തിനെതിരെ എന്നത് പോലെ ജോ റൂട്ടിനെതിരെയും വ്യക്തമായ പ്ലാനുകൾ ഇന്ത്യക്കുണ്ടെന്നാണ് ഭരത് അരുൺ പറയുന്നത്. അശ്വിൻ പരിക്ക് മാറി തിരിച്ചുവരുന്നതും മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഒഴികെയുള്ള ബൗളർമാരെല്ലാം ടീമിനൊപ്പമുള്ളതും ഇന്ത്യക്ക് കരുത്താവുമെന്നും ഭരത് അരുൺ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍