27 സെഞ്ചുറികൾ നേടാൻ കോലിക്ക് 87 ടെസ്റ്റുകൾ വേണ്ടിവന്നപ്പോൾ 76 ടെസ്റ്റുകളാണ് സ്മിത്തിന് വേണ്ടിവന്നത്. 136 ഇന്നിങ്സുകളിലാണ് സ്മിത്തിന്റെ നേട്ടം. 27 സെഞ്ചുറികളിലെത്താൻ സച്ചിനും കോലിക്കും വേണ്ടിവന്നത് 141 ഇന്നിങ്സുകളാണ്. നിലവിൽ അർധസെഞ്ചുറികളുടെ കാര്യത്തിലും സ്മിത്ത് തന്നെയാണ് കോലിക്ക് മുന്നിൽ. 29 അർധശതകങ്ങളാണ് സ്മിത്തിനുള്ളത്. കോലിക്കാവട്ടെ 23 എണ്ണവും.