ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ രണ്ട് താരങ്ങളെ വാതുവെപ്പുകാര്‍ സമീപിച്ചിരുന്നതായി ബിസിസിഐയുടെ ഇടക്കാല പ്രസിഡന്റ് സുനില്‍ ഗവാസ്കര്‍. ഇക്കാര്യം ബിസിസിഐ അഴിമതിവിരുദ്ധ സെല്ലിനെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ വാതുവെപ്പുകാര്‍ ഏത് താരങ്ങളെയാണ് സമീപിച്ചതെന്ന് സുനില്‍ ഗവാസ്കര്‍ വെളിപ്പെടുത്തിയില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സുനില്‍ ഗവാസ്കര്‍ പറഞ്ഞു.