ജയത്തോടെ കീവികള്‍ ലങ്ക മറികടന്നു

തിങ്കള്‍, 26 ജനുവരി 2015 (14:48 IST)
ശ്രീലങ്കയ്ക്കെതിരായ ആറാം ഏകദിനത്തിലെ ജയത്തോടെ ന്യൂസിലന്‍ഡ് ഏഴ് മത്സരപരമ്പരയിൽ 4-1ന് മുന്നിലെത്തി. ഞായറാഴ്ച് നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെയാണ് കീവികള്‍ മുന്നിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത് കിവീസ് വില്യംസൺ (97), ടെയ്‌ലർ (96), ആൻഡേഴ്സൺ (40) എന്നിവരുടെ കരുത്തില്‍ 315/8 എന്ന സ്കോർ പടുത്തുയര്‍ത്തുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലങ്കയ്ക്ക് വേണ്ടി സംഗക്കാര (81) മാത്രമാണ് പൊരുതിനിന്നത്. അദ്ദേഹത്തിന് പിന്തുണ നല്‍കാതെ മധ്യനിരയും വാലറ്റവും പരാജയപ്പെട്ടതോടെ ലങ്ക 195 റണ്ണിന് ആൾ ഔട്ടാക്കുകയായിരുന്നു. നാല് വിക്കറ്റും വീഴ്ത്തിയ കൊറേയ് ആൻഡേഴ്സണാണ് മാൻ ഒഫ് ദ മാച്ച്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക