ഏത് സാഹചര്യത്തിലും അഗ്രസീവ് ആയി ബാറ്റ് വീശുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. എന്നാൽ താരത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ് എന്നാണ് ഓസ്ട്രേലിയൻ സ്പീന്നർ നഥാൻ ലിയോൺ പറയുന്നത്. ടി20 ലോകകപ്പ് മത്സരങ്ങൾ ആളൊഴിഞ്ഞ ഗ്രണ്ടിലാണ് നടക്കുന്നത് എങ്കിൽ കോഹ്‌ലിയ്ക്ക മികച്ച പ്രകടനം പുറത്തെടുക്കാൻ സാദിച്ചേയ്ക്കില്ല എന്നാണ് ലിയോൺ പറയുന്നത്.
'ഒഴിഞ്ഞ ഗ്യാലറിക്ക് മുൻപില്‍ കോഹ്‌ലി കളിക്കുന്നതിനെ കുറിച്ച് ടീം അംഗമായ മിച്ചല്‍ സ്റ്റാര്‍ക്കുമായി സംസാരിച്ചിരുന്നു. ഗ്രൗണ്ടിലിറങ്ങിയാല്‍ ആവേശത്തോടെ കളിക്കുന്ന ബാറ്റ്സ്‌മാനാണ് കോഹ്‌ലി. ആ ആവേശം ഉള്‍ക്കൊള്ളുന്നത് പലപ്പോഴും കാണികളില്‍ നിന്നാണ്. എന്നാല്‍ കാണികള്‍ ഇല്ലാത്ത സ്റ്റേഡിയത്തില്‍ കോഹ്‌ലി എങ്ങനെ കളിക്കുമെന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍.
ഏത് സാഹചര്യവുമായും എളുപ്പം പൊരുത്തപ്പെടാന്‍ കഴിയുന്ന താരമാണ് കോഹ്‌ലി, എങ്കിലും ഒഴിഞ്ഞ ഗ്യാലറിക്ക് മുൻപിൽ കോഹ്‌ലിയുടെ കളി വ്യത്യസ്തമായിരിക്കുമോ എന്നറിയാന്‍ ഞങ്ങള്‍ക്ക് ആകാംക്ഷയുണ്ട്. ആഷസിനോളം പ്രധാന്യമുള്ള മത്സരമാണ് ടി20 ലോകകപ്പ്. ലിയോണ്‍ പറഞ്ഞു. ഡിസംബറിലാണ് മത്സരം.