മുരളി വിജയ് ഫിറ്റാണ്; ടെന്‍ഷന്‍ അവസാനിപ്പിച്ച് ടീം ഇന്ത്യ
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റിരുന്ന ഇന്ത്യൻ ഓപ്പണർ മുരളി വിജയ് ആരോഗ്യം വീണ്ടെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ കളിക്കാൻ താൻ ഫിറ്റാണെന്ന് വിജയ് സെലക്ടർമാരെ അറിയിച്ചു. പേശിവലിവിനെ തുടർന്ന് മുരളി വിജയ്‌ക്ക് ലങ്കയ്ക്കെതിരായ മൂന്ന് മത്സര പരമ്പരയിൽ ഒരു കളിയേ കളിക്കാനായുള്ളൂ.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ കളിച്ച മുരളി വിജയ് പേശിവലിവിനെ തുടർന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് ചികിത്സയ്‌ക്കായി അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്‌തു.