ഹൈദരാബാദിനെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് മുംബൈ പ്ളേ ഓഫില്

തിങ്കള്‍, 18 മെയ് 2015 (10:28 IST)
നിര്‍ണ്ണായകമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പ്ളേ ഓഫില്‍. ഹൈദരാബാദ് ഉയര്‍ത്തിയ 114 റണ്‍സിന്റെ വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ നേടി.

അര്‍ധ സെഞ്ചുറി നേടിയ പാര്‍ഥിവ് പട്ടേലില്‍ (51) സിമ്മണ്‍സ് (48) എന്നിവരുടെ പ്രകടനമാണ് മുംബൈയ്ക്ക് അായാസ വിജയം സമ്മാനിച്ചത്. പട്ടേലിന്റെ വിക്കറ്റ്  നഷ്ടമായെങ്കിലും മുംബൈയ് അനായാസ വിജയം നേടുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മിച്ചല്‍ മക്ക്ലെനാഗന്റെയും മലിങ്കയുടെയും ജഗദീഷ് സുജിത്തിന്റെയും പന്തുകള്‍ക്കുമുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. മുംബൈയ്ക്കായി മിച്ചല്‍ മക്ക്ലെനാഗന്‍ മൂന്നും മലിങ്കയും സുജിത്തും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

വെബ്ദുനിയ വായിക്കുക