കൃത്യമായ സമയത്ത് വിരമിക്കല്‍ തീരുമാനമെടുക്കും: ധോണി
വിരമിക്കലിനെക്കുറിച്ച് കൃത്യമായ സമയത്ത് തീരുമാനമെടുക്കുമെന്ന് ഇന്ത്യന്‍ ഏകദിന ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി. നിലവിലെ സാഹചര്യങ്ങളില്‍ മാത്രം ജീവിക്കുന്ന ഒരു മനുഷ്യനാണ് താന്‍. വിരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. അടുത്തദിവസം ആരംഭിക്കാന്‍ പോകുന്ന ഓസ്‌ട്രേലിയയുമായുള്ള പരമ്പരയിലാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ധോണി പറഞ്ഞു.
വിദേശപരമ്പരകളിലെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെ ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ വിരാട് കോഹ്‌ലിയെ നായകനാക്കണമെന്ന് മുന്‍താരങ്ങളടക്കമുള്ളവര്‍ വ്യക്തമാക്കിരുന്നു. എന്നാല്‍, ട്വന്റി-20 ലോകകപ്പിനുശേഷം വിരമിക്കലിനെക്കുറിച്ച് തീരുമാനിക്കുമെന്നാണ് ധോണി വിമര്‍ശകരോട് വ്യക്തമാക്കിയത്.
അതേസമയം, ഓസ്ട്രേലിയന്‍ പര്യടനത്തിനായി ധോണിയും സംഘവും ചൊവ്വാഴ്ച പുറപ്പെട്ടു.