ട്വിന്റി 20ലോകകപ്പും മൊട്ടത്തലയും; മൊട്ടയടിച്ചാല്‍ ഭാഗ്യം വരുമെന്ന്, ധോണി ഹെയര്‍സ്‌റ്റൈല്‍ മാറ്റുന്നു, നിലവിലേത് ബോറെന്ന് കോഹ്‌ലിയും ജഡേജയും- കളി തുടങ്ങി
വ്യാഴം, 7 ജനുവരി 2016 (17:39 IST)
ട്വിന്റി 20ലോകകപ്പിന് കൌണ്ട്ഡൌണ്‍ ആരംഭിച്ചെങ്കിലും ടീം ഇന്ത്യ പ്രതീക്ഷയോടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. എന്നാല്‍, ക്രിക്കറ്റ് ലോകത്ത് മറ്റൊരു വാര്‍ത്തകൂടി പരക്കുകയാണ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തകര്‍പ്പന്‍ ഹെയര്‍സ്‌റ്റൈലാണ് വാര്‍ത്തയാകുന്നത്.
2007ല്‍ നേടിയ ട്വിന്റി 20ലോകപ്പ് ഇന്ത്യ കൈപ്പിടിയിലൊതുക്കിയപ്പോള്‍ ധോണിയുടെ ഹെയര്‍സ്‌റ്റൈല്‍ നീട്ടിവളര്‍ത്തിയ മുടിയായിരുന്നു. എന്നാല്‍, മൊട്ടത്തലയുമായിട്ടായിരുന്നു 2011ല്‍ ഏകദിന ലോകകപ്പ് മഹിയും സംഘവും സ്വന്തമാക്കിയത്. ഒരു ഇടവേളയ്‌ക്ക് ശേഷം 2016 ട്വിന്റി 20ലോകപ്പിന് ദിവസങ്ങള്‍ മാത്രമിരിക്കെ ഇന്ത്യന്‍ നായകന്‍ വീണ്ടും ഹെയര്‍സ്‌റ്റൈല്‍ മാറ്റുമെന്നാണ് ചൂടുള്ള വാര്‍ത്ത.
ധോനിയുടെ ഹെയര്‍സ്‌റ്റൈലിനെ വിഷയമാക്കിയാണ് ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേഷണക്കാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ലോകകപ്പിന്റെ പ്രചരണാര്‍ഥം പരസ്യം തയ്യാറാക്കിയിരിക്കുന്നത്. മഹിയും ഹെയര്‍സ്‌റ്റൈല്‍ ഡിസൈനര്‍ സപ്‌ന ഭവാനിയും ചേര്‍ന്ന് പുതിയ ഹെയര്‍ സ്‌റ്റൈലുകള്‍ തെരയുന്ന ചിത്രമാണ് പരസ്യത്തിന്റെ ഇതിവൃത്തം.
മകള്‍ സിവ വന്നതിനുശേഷം എന്റെ സ്‌റ്റൈല്‍ മഹാബോറായിട്ടുണ്ടെന്നാണ് വിരാടും ജഡ്ഡുവും (രവീന്ദ്ര ജഡേജ) പറയുന്നത് എന്ന് ധോനി സപ്‌നയോട് പറയുന്നതോടെയാണ് പരസ്യം ആരംഭിക്കുന്നത്. തുടര്‍ന്ന് സപ്‌ന നിരവധി ഹെയര്‍സ്‌റ്റൈലുകള്‍ മഹിയെ കാണിക്കുകയും ഒന്നും ഇഷ്‌ടമാകാത്ത സൂപ്പര്‍ നായകന്‍ ഒടുവില്‍ 2007ല്‍ കപ്പടിച്ച അതേ ഹെയര്‍ സ്‌റ്റൈല്‍ മതിയെന്നു പറയുന്നതുമാണ് പരസ്യം.
മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്.