ജയവും തോല്‍വിയും സ്വാഭാവികം; ധീരരായ യുവാക്കളെയാണ് ആവശ്യം: ധോണി

ബുധന്‍, 20 ജനുവരി 2016 (14:47 IST)
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീം പരാജയത്തിന്റെ പടുകുഴിയില്‍ നില്‍ക്കുബോഴും യുവാക്കളെ പ്രോത്സാഹിപ്പിച്ച് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്. ജയവും തോല്‍വിയും മത്സരത്തിന്റെ ഭാഗമാണ്. ധീരരായ യുവാക്കളെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് ആവശ്യം. അവസരങ്ങള്‍ നല്‍കിയാല്‍ യുവാക്കള്‍ മികച്ച രീതിയില്‍ മൂന്നേറുമെന്നും മഹി പറഞ്ഞു.

കഠിനമായ മത്സരങ്ങള്‍ കളിക്കുന്നത് പുതുമുഖങ്ങളായ കളിക്കാരുടെ പരിചയസമ്പത്ത് വര്‍ധിപ്പിക്കും. സാഹചര്യങ്ങളുടെ സമ്മര്‍ദം വലിയ ഷോട്ടുകള്‍ കളിക്കുന്നതില്‍നിന്ന് ആരെയും വിലക്കുന്നില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിറങ്ങിയിരിക്കുന്ന പുതുതാരങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നും ധോണി പറഞ്ഞു.

ഓസീസിനെതിരെ അരങ്ങേറ്റം കുറിച്ച ബാരിന്ദര്‍ സ്രാന്‍, റിഷി ധവാന്‍, ഗുരുകീരത് സിംഗ് എന്നിവര്‍ക്ക് തിളക്കമാര്‍ന്ന പ്രകടനം നടത്താന്‍ സാധ്യമായിട്ടില്ല. വരും മത്സരങ്ങളില്‍ ഇവര്‍ക്ക് കഴിവ് തെളിയിക്കാന്‍ സാധിക്കും. അവസരങ്ങള്‍ അവര്‍ക്കു മുന്നില്‍ ഉണ്ടെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക