ഇന്ത്യന്‍ ടീമിലെ കൊമേഡിയനാണ് ഏകദിന ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന് സഹതാരം സുരേഷ് റെയ്‌ന.
ഗ്രൗണ്ടില്‍ ഗൗരവക്കാരനായ ധോണി ഡ്രസിങ് റൂമില്‍ കൂളാണ്. അദ്ദേഹത്തിന്റെ തമാശകള്‍ സഹതാരങ്ങളില്‍ ചിരി പടര്‍ത്തുന്നതിനും ഡ്രസിങ് റൂം സന്തോഷകരമാക്കുന്നതിനും സഹായകമാകാറുണ്ടെന്നും റെയ്‌ന പറഞ്ഞു.
ടീമിനെ ഹാപ്പിയാക്കി കൊണ്ടു പോകാന്‍ ധോണിയുടെ ഇടപെടല്‍ സഹായിര്‍ക്കാറുണ്ട്. എത്ര സമ്മര്‍ദ്ദത്തിലാണെങ്കിലും ധോണിയുമായി സംസാരിക്കുന്നത് മനസിനെ തണുപ്പിക്കാന്‍ സഹായിക്കും. പ്രോത്സാഹനം നല്‍കുന്നതില്‍ ധോണി എപ്പോഴും തല്‍പരനായിരുന്നെന്നും റെയ്‌ന ഓര്‍മിച്ചു. ഗൗരവക്കാരനായ നായകനും കൊമേഡിയനായ നായകനുമാണ് അദ്ദേഹമെന്നും റെയ്‌ന പറഞ്ഞു.
ക്രിക്കറ്റിനോറ്റ് ധോണിക്കുള്ള സ്‌നേഹം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. കുട്ടി ഉണ്ടായ സമയത്ത് കുഞ്ഞിനെ കാണാന്‍ പോകാതെ മത്സരങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്ന ധോണിയോട് മത്സരം ഉപേക്ഷിച്ച് കുട്ടിയെ കാണാന്‍ പോകാത്തതെന്താണെന്ന് താന്‍ ചോദിച്ചിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരം വ്യത്യസ്ഥമായിരുന്നു. കുട്ടിയല്ല, തന്റെ ജീവിതത്തിലേക്ക് ആദ്യം എത്തിയത് രാജ്യമാണെന്നായിരുന്നു ധോണിയുടെ മറുപടി- റെയ്‌ന പറഞ്ഞു. ഇന്ത്യന്‍ ഓപ്പണര്‍ സിഖര്‍ ധവാന്റെ ചിരി തീവെട്ടിക്കൊള്ളക്കാരുടേതിന് സമമാണെന്നും റെയ്‌ന തമാശയോടെ പറഞ്ഞു.
ഒരു ടിവി ഷോയില്‍ പങ്കെടുക്കുന്നതിന് ഇടയിലാണ് റെയ്‌ന സഹതാരവും സുഹൃത്തുമായ ധോണിയെക്കുറിച്ച് മനസു തുറന്നത്.