തീ പിടുത്തത്തില്‍ ധോണിയും സഹതാരങ്ങളും കഷ്‌ടിച്ച് രക്ഷപ്പെട്ടു; സംഭവം ഇന്നുരാവിലെ - മത്സരങ്ങള്‍ മാറ്റിവച്ചു
ഹോട്ടലില്‍ ഉണ്ടായ തീ പിടുത്തത്തില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണിയും ജാർഖണ്ഡ് ടീം അംഗങ്ങളും രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് ടീം അംഗങ്ങള്‍ താമസിച്ചിരുന്ന ദ്വാരകയിലെ ഹോട്ടലിൽ തീപിടിത്തമുണ്ടായത്.
തീപിടിത്തം ഉണ്ടാകുമ്പോള്‍ ധോണിയടക്കമുള്ള താരങ്ങള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ താരങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അധികൃതര്‍ മാറ്റുകയായിരുന്നു. ശക്തമായ തീപിടുത്തമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ടീം അംഗങ്ങള്‍ ഗ്രൗണ്ടിലേക്കു പുറപ്പെടുന്നതിനു തൊട്ടു മുമ്പാണ് തീ പിടുത്തമുണ്ടായത്. തീ അണയ്‌ക്കാന്‍ സാധിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നു നടക്കേണ്ടിയിരുന്ന മത്സരം ശനിയാഴ്ചത്തേക്കു മാറ്റിവെച്ചു. താരങ്ങളുടെ ജേഴ്‌സിയടക്കമുള്ളവ തീ പിടുത്തത്തില്‍ നശിച്ചെന്നും വാര്‍ത്തകളുണ്ട്.
വിദർഭ ട്രോഫിയിൽ ബംഗാളുമായുള്ള മത്സരത്തിനായാണ് ധോണിയും ടീം അംഗങ്ങളും ഡൽഹിയിലെത്തിയത്.