ഇന്ത്യൻ താരങ്ങളുടെ ഏറ്റവും മോശം ടി20 ഇന്നിങ്‌സ്: ആദ്യ മൂന്ന് പ്രകടനങ്ങളിൽ ധോനിയും ജഡേജയും!

വ്യാഴം, 10 മാര്‍ച്ച് 2022 (15:13 IST)
ടി20 ഫോർമാറ്റിൽ അതിവേഗത്തിൽ റൺസ് ഉയർത്തുക എന്നത് മത്സരത്തിൽ വിജയം നേടുന്നതിൽ നിർണായകമാണ്. മത്സരത്തിന്റെ പവര്‍പ്ലേയിലും ഡെത്ത് ഓവറിലും നേടുന്ന അധികറൺസുകളാണ് പലപ്പോഴും മത്സരത്തിന്റെ ഗതി നിശ്ചയിക്കുന്നത്. ഐപിഎല്ലിന്റെ വരവോടെ മികച്ച ഒരുപിടി ടി20 താരങ്ങളുള്ള ടീമാണ് ഇന്ത്യയുടേത്.
 
സ്‌ട്രൈക്കറേറ്റ് പരിഗണിച്ച് ഇന്ത്യന്‍ ടീമിന്റെ ടി20 ചരിത്രത്തിലെ ഏറ്റവും മോശം 3 പ്രകടനങ്ങള്‍ പരിഗണിച്ചാൽ ഏതെല്ലാം പ്രകടനങ്ങൾ അതിൽ വരുമെന്ന് നോക്കാം. ടി20 ക്രിക്കറ്റിൽ വമ്പൻ അടിക്കാരനായ രവീന്ദ്ര ജഡെജയാണ് പട്ടികയിൽ തലപ്പത്തുള്ള ഇന്ത്യൻ താരം.2009ലെ ടി20 ലോകകപ്പിലായിരുന്നു ഈ പ്രകടനം. മത്സരത്തിൽ 35 പന്തുകളിൽ 25 റൺസാണ് താരം നേടിയത്. 71.42 ആയിരുന്നു സ്‌ട്രൈക്കറേറ്റ്.

2019ല്‍ ഓസ്‌ട്രേലിയക്കെതിരായ ടി20യിൽ 37 പന്തിൽ 29 റൺസായിരുന്നു ഇന്ത്യൻ ഇതിഹാസതാരമായ എംഎസ് ധോനി നേടിയത്.78. 38 ആണ് ധോണിയുടെ ഈ മത്സരത്തിലെ സ്ട്രൈക്ക്‌റേറ്റ്. ഇന്ത്യൻ ഓൾറൗണ്ടറായിരുന്ന ദിനേഷ് മോംഗിയ 2006ൽ നടത്തിയ പ്രകടനമാണ് ലിസ്റ്റിൽ മൂന്നാമത്. ദക്ഷിണാഫ്രിക്കക്കെതിരെ 45 പന്തുകള്‍ നേരിട്ട് 38 റണ്‍സാണ് മോംഗിയ നേടിയത്. 84.44 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈ‌ക്ക്‌റേറ്റ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍