സിവയുടെ പുഞ്ചിരിയും കണ്ണീരും കാണുമ്പോള്‍ എല്ലാം മറക്കും: ധോണി

വ്യാഴം, 23 ഏപ്രില്‍ 2015 (13:30 IST)
തന്റെ പൊന്നോമനയോടുള്ള സ്‌നേഹം തുറന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. സിവയുടെ ജനന സമയത്ത് താന്‍ ലോകകപ്പ് മത്സരങ്ങള്‍ക്കായി ഓസ്ട്രേലിയയില്‍ ആയിരുന്നു. വളരെ ബുദ്ധിമുട്ടേറിയ അനുഭവമായിരുന്നു അത്. നാട്ടില്‍ തിരിച്ചെത്തി സിവയുടെ മുഖം കണ്ടതോടെ ജീവിതം മാറിമറിഞ്ഞുവെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

സിവയുടെ പുഞ്ചിരിയും കണ്ണീരും കാണുമ്പോള്‍ എല്ലാം മറക്കും. ഞാന്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നതോ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി കളിക്കുന്നതോ അവള്‍ക്ക് പ്രശ്‌നമല്ലെന്നും ധോണി പറഞ്ഞു. ഒരു വാര്‍ത്ത ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ആദ്യമായി ധോണി മകളെ ചെന്നൈ ഡ്രസിംഗ് റൂമില്‍ എത്തിച്ചു. ഇതിന്‍റെ ചിത്രം ധോണി തന്നെ ഫേസ്ബുക്കില്‍ ഇട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക