കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമി നാളെ യു എ ഇയ്ക്കെതിരായ മല്‍സരത്തില്‍ കളിക്കില്ല. പരിശീലനത്തിനിടെ ഇടതു കാല്‍മുട്ടിനാണ് പരുക്കേറ്റത്. എക്സ് റേ പരിശോധനയ്ക്ക് വിധേയനായ ഷമിയുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് സൂചന.
ഷമിയുടെ അഭാവത്തില്‍ ബുവനേശ്വര്‍ കുമാറുര്, സ്റ്റുവര്‍ട്ട് ബിന്നി, സ്പിന്നറായ അക്സര്‍ പട്ടേല്‍ എന്നിവരില്‍ ആരെങ്കിലുമായി ഇന്ത്യ ഇറങ്ങാനാണ് സാധ്യത. ലോകകപ്പിലുടനീളം ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് മുഹമ്മദ് ഷമി കാഴ്ച വെച്ചത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ ഷമി 6 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇന്ത്യയുടെ അടുത്ത മത്സരം യു എ ഇയ്ക്കെതിരായാണ്. പിന്നീടുള്ള മത്സരം മാര്‍ച്ച് 6ന് വെസ്റ്റിന്‍ഡീസിനെതിരായാണ്.