ബി, സി ടീമുകൾക്കെതിരെ കളിച്ചാൽ റാങ്കിംഗ് മാത്രമെ ഉയരു, ബാബറിനെ കുത്തി പാക് മുൻ താരം

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (19:28 IST)
ഏഷ്യാകപ്പ് ക്രിക്കറ്റിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായി എത്തി സൂപ്പര്‍ ഫോറില്‍ നാലാമതായാണ് ടൂര്‍ണമെന്റില്‍ നിന്നും താരം പുറത്തായത്. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോടും ഇന്ത്യയോടും തോറ്റാണ് പാകിസ്ഥാന്‍ പുറത്തായത്.
 
ഐസിസി റാങ്കിംഗ് ഓരോ ആഴ്ചയും മാറികൊണ്ടിരിക്കും. നിങ്ങള്‍ എല്ലാ മത്സരവും കളിക്കുകയും 20ഉം ചിലതില്‍ 50ഉം ചിലതില്‍ 70ഉം റണ്‍സ് എടുത്താല്‍ മതി. നിങ്ങളുടെ റാങ്കിംഗ് ഉയരും. എന്തുകൊണ്ടാണ് ജോസ് ബട്ട്‌ലര്‍, ക്വിന്റണ്‍ ഡികോക്ക്, ഡേവിഡ് മില്ലര്‍ തുടങ്ങിയ താരങ്ങളുടെ റാങ്കിംഗ് ഒന്നാമതെത്താത്തത്. കാരണം ബി,സി ലെവലിലെ ടീമുകള്‍ കളിക്കാന്‍ വരുമ്പോള്‍ അവരൊന്നും സ്വന്തം ടീമുകള്‍ക്കായി ഇറങ്ങാറില്ല. കളിക്കാതിരുന്നാല്‍ നിങ്ങളുടെ റാങ്കിംഗും മാറും. ആമിര്‍ വ്യക്തമാക്കി.
 
45 മത്സരങ്ങളും ഒരു താരം കളിച്ചാല്‍ റാങ്കിംഗ് ഉയരുക തന്നെ ചെയ്യും. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ ഇടമുള്ള താരമാണ് ബാബര്‍ അസം. ഏകദിനത്തില്‍ ഒന്നാമതും ടി20യില്‍ മൂന്നാമതും ടെസ്റ്റില്‍ നാലാമതുമാണ് ബാബര്‍. ഏഷ്യാകപ്പില്‍ ദുര്‍ബലരായ നേപ്പാളിനെതിരെ സെഞ്ചുറി നേടാനായെങ്കിലും ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളില്‍ ബാബര്‍ പരാജയപ്പെട്ടിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article