അടുത്ത വര്‍ഷത്തോടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട്, മുഹമ്മദ് ആമിറിന്റെ ഐപിഎല്‍ പ്രവേശനത്തിന് വഴിയൊരുങ്ങുന്നു

Webdunia
ബുധന്‍, 5 ജൂലൈ 2023 (19:14 IST)
അടുത്ത വര്‍ഷത്തോടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് പാകിസ്ഥാന്റെ ഇതിഹാസ പേസറായ മുഹമ്മദ് ആമിര്‍. 2006ല്‍ ബ്രിട്ടീഷ് പൗരത്വമുള്ള നര്‍ജിസ് ഖാനെ താരം വിവാഹം ചെയ്തിരുന്നു. 2020 മുതല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ ആമിര്‍ ഏറെക്കാലമായി പാകിസ്ഥാന്‍ ടീമിനായി കളിക്കുന്നില്ല. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ലഭിക്കുന്നതോടെ ആമിറിന് ഇംഗ്ലണ്ട് പൗരത്വം ലഭിക്കും. നിലവില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് മാത്രമാണ് ഐപിഎല്ലില്‍ കളിക്കുന്നതില്‍ വിലക്കുള്ളത്. ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതോടെ ആമിറിന് ഐപിഎല്ലില്‍ കളിക്കാനുള്ള യോഗ്യത ലഭ്യമാവും.
 
2008ലെ ഐപിഎല്‍ സീസണ് ശേഷം ഐപിഎല്ലില്‍ പാക് താരങ്ങള്‍ ഇതുവരെയും കളിച്ചിട്ടില്ല. മുംബൈ ആക്രമണ പരമ്പരയ്ക്ക് ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതോടെ ആമിറിന് പക്ഷേ ഇന്ത്യയില്‍ കളിക്കാനാകും. അതേസമയം ഇക്കാര്യത്തില്‍ ഐപിഎല്‍ അധികൃതരുമായി താന്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് ആമിര്‍ വ്യക്തമാക്കി. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ലഭിച്ചാലും ഇംഗ്ലണ്ടിനായി കളിക്കില്ലെന്ന് ആമിര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഐപിഎല്ലില്‍ കളിക്കുന്ന കാര്യത്തില്‍ താരം ഇതുവരെയും തീരുമാനം വ്യക്തമാക്കിയിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article