കാട്ടിയതെല്ലാം മണ്ടത്തരം, പാറ്റ് കമ്മിൻസിനെതിരെ രൂക്ഷവിമർശനവുമായി മാത്യു ഹെയ്ഡൻ

വെള്ളി, 10 ഫെബ്രുവരി 2023 (13:08 IST)
ബോർഡർ-ഗവാസ്കർ ട്രോഫിയ്‌ലെ ആദ്യ ദിനത്തിലെ പ്രകടനത്തിൽ ഓസീസ് നായകൻ കൂടിയായ പേസർ പാറ്റ് കമ്മിൻസിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഓസീസ് താരം മാത്യു ഹെയ്ഡൻ. ക്യാപ്റ്റനായ കമ്മിൻസ് വളരെ മോശമായ രീതിയിലാണ് പന്തെറിഞ്ഞതെന്നും ലൈനിനെയും ലെംഗ്ത്തിനെയും പറ്റി യാതൊരു ബോധ്യവുമില്ലാതെയാണ് കളിച്ചതെന്നും ഹെയ്ഡൻ കുറ്റപ്പെടുത്തി.
 
ഒരറ്റത്ത് രോഹിത് ശർമ ബാറ്റ് ചെയ്യുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് പാറ്റ് കമ്മിൻസിന് അറിയില്ലേ, ആദ്യ ദിനത്തിൽ ഒരു നേട്ടവും സ്വന്തമാക്കാൻ കമ്മിൻസിനായില്ല. ഹെയ്ഡൻ വിമർശിച്ചു. മത്സരത്തിലെ ആദ്യ ദിനത്തിൽ 177 റൺസിന് ഓസീസ് ഇന്നിങ്ങ്സ് അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഒരു വിക്കറ്റ് മാത്രമായിരുന്നു ആദ്യ ദിനം നഷ്ടമായത്. കമ്മിൻസിനെ കണക്കറ്റ് ശിക്ഷിച്ച രോഹിത് ആദ്യ ദിനത്തിൽ തന്നെ അർധസെഞ്ചുറി കുറിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍