ദിനേശ് കാർത്തിക്കിൻ്റെ റോൾ എന്താണ്? ഇന്ത്യയുടെ തന്ത്രത്തിനെതിരെ മാത്യു ഹെയ്ഡൻ

വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (20:33 IST)
ഐപിഎൽ 2022ലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടീമിലേക്കും പിന്നീട് ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കും ഇടം നേടിയ താരമാണ് ദിനേശ് കാർത്തിക്. ഐപിഎല്ലിലെ ഫിനിഷിങ് മികവാണ് താരത്തിൻ്റെ തിരിച്ചുവരവിന് സഹായകമായത്. എന്നാൽ ലോകകപ്പ് അടുമ്പോൾ ഒട്ടും ആശാസ്യമായ പ്രകടനമല്ല ഡികെയിൽ നിന്നും ഉണ്ടാകുന്നത്.
 
ഇപ്പോഴിതാ ഇന്ത്യൻ മിഡിൽ ഓർഡറിൽ ദിനേശ് കാർത്തികിനെ മറികടന്ന് അക്സർ പട്ടേലിന് അവസരം നൽകുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസീസ് താരമായ മാത്യു ഹെയ്ഡൻ. കാർത്തിക്കിന് കൂടുതൽ പന്തുകൾ കളിക്കാൻ അവസരമൊരുക്കണമെന്നാണ് ഹെയ്ഡൻ പറയുന്നത്. നിലവിൽ തൻ്റെ റോളിന് ഉതകുന്ന പ്രകടനമല്ല കാർത്തിക് കാഴ്ചവെയ്ക്കുന്നത്.
 
കാർത്തിക് മികച്ചതാരമാണ്. ഫിനിഷർ എന്ന നിലയിൽ കാർത്തിക്കിൻ്റെ റോളിനെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ബാറ്റിങ് ഓർഡറിൽ കാർത്തിക്കിനെ നേരത്തെയിറക്കണം. മാത്യു ഹെയ്ഡൻ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റിൽ ഈ വർഷം 15 ഇന്നിങ്ങ്സുകളിൽ നിന്ന് 199 റൺസാണ് ദിനേശ് കാർത്തിക് നേടിയത്. 132.66 ആണ് താരത്തിൻ്റെ സ്ട്രൈക്ക്റേറ്റ്. ഒരൊറ്റ അർധസെഞ്ചുറി മാത്രമാണ് ഈ വർഷം കാർത്തിക് നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍