ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ കൂട്ടത്തിൽ ഇന്ത്യൻ സ്പിന്നർ ആർ അശിന്റെ പേര് ചേർത്ത് പറയുന്നതിൽ തനിക്ക് വിയോജിപ്പുണ്ടെന്ന് സഞ്ജയ് മഞ്ജരേക്കർ. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ അശ്വിന്റെ പ്രകടനം മോശമാണെന്ന് കാണിച്ചാണ് മഞ്ജരേക്കറുടെ പരാമർശം.
ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ ചിലർ അശ്വിന്റെ പേരും പറയാറുണ്ട്. ഇക്കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഇന്നാമതായി സേനാ രാജ്യങ്ങളിൽ അശ്വിന് ഒരിടത്തും അഞ്ച് വിക്കറ്റ് നേടാനായിട്ടില്ല. ഇന്ത്യൻ പിച്ചുകളിലാണ് അശ്വിൻ വിക്കറ്റുകൾ വാരികൂട്ടുന്നത്. അശ്വിന്റെ ഒപ്പം തന്നെ രവീന്ദ്ര ജഡേജയും വിക്കറ്റുകൾ വീഴ്‌ത്തുന്നുണ്ട്.
ഇതേ പിച്ചുകളില്‍ രവിചന്ദ്രന്‍ അശ്വിനേക്കാള്‍ വിക്കറ്റ് അക്ഷര്‍ പട്ടേല്‍ വീഴ്ത്തുന്നത് നാം കണ്ടു. അതുകൊണ്ട് എക്കാലത്തേയും മികച്ച താരങ്ങളുടെ കൂട്ടത്തില്‍ അശ്വിനെ പരിഗണിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. മഞ്ജരേക്കർ പറഞ്ഞു.