അധികാരത്തില്‍ പിടിച്ചിരിക്കുന്ന ഭരണകര്‍ത്താക്കള്‍ക്കുള്ള മുന്നറിയിപ്പാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ തീരുമാനമെന്ന് മുന്‍ നായകന്‍ കപില്‍ദേവ്. ധോണിയുടെ തീരുമാനം മികച്ചതായിരുന്നു. സമയമാകുമ്പോള്‍ കളി നിര്‍ത്തണമെന്ന ചിന്താഗതിയാണ് ധോണി എല്ലാവര്‍ക്കും നല്‍കിയതെന്നും കപില്‍ പറഞ്ഞു.
ധോണിക്ക് 100 ടെസ്റ്റ് കളിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ വരും തലമുറയ്ക്ക് വഴിയൊരുക്കി അദ്ദേഹം ടെസ്റ്റിനോട് വിടപറഞ്ഞു. ക്യാപ്‌റ്റന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ചെയ്യാവുന്നതിനും അപ്പുറം ധോണി ചെയ്‌തെന്നും കപില്‍ പറഞ്ഞു. ഒരു ക്രിക്കറ്റ് താരം അദ്ദേഹത്തിന്റെ സമയത്തിനപ്പുറം കളിതുടര്‍ന്നാല്‍ അടുത്ത മൂന്നു തലമുറയുടെ അവസരമാണ് നഷ്ടപ്പെടുത്തുന്നതെന്ന ചാപ്പലിന്റെ പ്രസ്താവനയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതം മുഴുവന്‍ കളിക്കാമെന്ന ചിന്തയാണ് ധോണി തിരുത്തിയത്. ഇതുവഴി നിരവധി താരങ്ങള്‍ക്ക് അവസരങ്ങള്‍ തെളിഞ്ഞു. ചെയ്യാവുന്നതിന്റെ പരമാവധി ക്രിക്കറ്റിന് നല്‍കിയ ആളാണ് അദ്ദേഹമെന്നും കപില്‍ പറഞ്ഞു. ക്രിക്കറ്റിലെ ഭരണകര്‍ത്താക്കളും ധോണിയുടെ വിരമിക്കലില്‍ നിന്ന് പാഠം പഠിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പിനൊരുങ്ങുന്ന ധോണിയ്ക്കും ടീമിനും ആശംസകള്‍ നേരുകയാണെന്നും അദ്ദെഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.