ശ്രീലങ്കൻ സ്പിന്നർ സമിത്ര സേനാനായക വിവാദത്തിൽ. സേനാനായകയുടെ ബൌളിംഗ് ആക്ഷനാണ് താരത്തിനെ കുരുക്കിലാക്കിയത്.
ശനിയാഴ്ച ലോർഡ്സിൽ ഇംഗ്ളണ്ടിനെതിരെ നടന്ന നാലാം ഏകദിന മത്സരത്തിന് ശേഷമാണ് മാച്ച് ഒഫിഷ്യലുകൾ ശ്രീലങ്കൻ താരത്തിന്റെ ആക്ഷനെതിരെ സംശയവുമായി രംഗത്തെത്തിയത്. ഐസിസി പരിശോധക സംഘത്തിന് മുന്നിൽ 21 ദിവസത്തിനുള്ളിൽ സേനാനായകെ ടെസ്റ്റിംഗിന് വിധേയനാകണം.